മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വിവിധ ആശുപത്രികളുമായും മെഡിക്കൽ സെന്ററുകളുമായും ചേർന്ന് നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ രണ്ടാമത്തെ പ്രോഗ്രാം സൽമാബാദിൽ ഉള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്നു. നൂറ്റി അൻപതോളം തൊഴിലാളികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും ഡോക്ടർമാരുടെ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്തു.
പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണവും ബഹുഭാഷാ കോവിഡ് -19 ബോധവൽക്കരണ ഫ്ലയറുകളും ഒപ്പം സമ്മാന പൊതികളും നൽകി .
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ അനുസ്മരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് ഈ മാസം പതിനൊന്നിന് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയാണ് ഉൽഘാടനം ചെയ്തത് .
ഇന്നത്തെ മുഖ്യാതിഥി എൽഎംആർഎയിലെ പ്രൊട്ടക്ഷൻ ആൻഡ് ഗ്രീവൻസ് റെപ്രെസെന്ററ്റീവ് ഫഹദ് അൽ ആസ്മി, ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, ജോയിന്റ് ട്രഷറർ നിഷ രംഗരാജൻ , മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, കൂടാതെ മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ മാസത്തെ കോർഡിനേറ്റർ സുബൈർ കണ്ണൂർ, ഐസിആർഎഫ് വളണ്ടിയർമാരായ രമൺ പ്രീത്, സുൽഫിക്കർ അലി, ചെമ്പൻ ജലാൽ, അജയ് കൃഷ്ണൻ, സുരേഷ് ബാബു, സുനിൽ കുമാർ, കാശി വിശ്വനാഥ്, സ്പന്ദന കിഷോർ, ക്ലിഫോർഡ് കൊറിയ, നൗഷാദ് എന്നിവർ പങ്കെടുത്തു .
അടുത്ത 12 മാസ കാലയളവിൽ 5000-ലധികം തൊഴിലാളികൾക്ക് വിവിധ ആശുപത്രികൾ കൂടാതെ മെഡിക്കൽ സെന്ററുകളുമായി ചേർന്ന് മെഡിക്കൽ പരിശോധനകൾ നടത്താനാണ് മെഗാ മെഡിക്കൽ ക്യാമ്പ് ലക്ഷ്യമിടുന്നത്. ഈ മാസം മുതൽ ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടക്കും.
പരിപാടിയുടെ മുഖ്യ സ്പോൺസർ അൽ നാമൽ ഗ്രൂപ്പ് / വികെഎൽ ഗ്രൂപ്പ് ആണ്, മെഡിക്കൽ പരിശോധനകൾക്കായി മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ വഴി സഹായം നൽകാനും വർഷത്തിൽ 2500 തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകാനും സമ്മതിച്ചിട്ടുണ്ട്. വാർഷിക സ്പോൺസർ എൽ.എം.ആർ.എ ആണ്. എല്ലാ തൊഴിലാളികൾക്കും അവർ കോവിഡ് ബോധവൽക്കരണ പ്രചാരണ സാമഗ്രികൾ (ഫെയ്സ്മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ തുടങ്ങിയവ) നൽകുന്നു. ബിനെറ്റിന്റെ ഭാഗമായ ലക്കി യും ഒരു സ്പോൺസർ ആണ് .
പങ്കെടുക്കുന്ന മെഡിക്കൽ സൗകര്യങ്ങൾ – മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത്, ഷിഫ അൽ ജസീറ, ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, തൈറോകെയർ എന്നിവയാണ്.
മെഗാ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാമിനെ പിന്തുണക്കുവാനും കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവരും ജനറൽ കൺവീനർ – 32228424 ശ്രീ ജനറൽ നാസർ മഞ്ചേരി അല്ലെങ്കിൽ ജനറൽ കോഡിനേറ്റർ – മുരളീകൃഷ്ണൻ – 34117864 എന്നിവരുമായി ബന്ധപ്പെടുക.