മനാമ: ഐ സി എഫ് ഉമ്മുൽ ഹസ്സം ബുർദ വാർഷികവും ദുആ സമ്മേളനവും സംഘടിപ്പിച്ചു. ഉമ്മുൽ ഹസം ബാങ്കോക് കോൺഫെറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി ഐ സി എഫ് ബഹ്റൈൻ നാഷണൽ ജനറൽ സെക്രട്ടറി എം സി അബ്ദുൽ കരീം ഹാജി ഉദ്ഘാടനം നിർവഹിച്ചു, സയ്യിദ് ബാഫഖി തങ്ങൾ, ഐ സി എഫ് ബഹ്റൈൻ നാഷണൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി ഉസ്താദ് എന്നിവർ ആശംസകൾ നേർന്നു.
ഇസ്ലാമികമായ വിചാരങ്ങളും, സംസാരങ്ങളും , കർമങ്ങളുമാണ് ലോകത്തെ സർവ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം, അതിന്റെ രൂപമാതൃകകൾ പ്രവാചകചര്യയിൽ നിന്നാണ് ഗ്രഹിച്ചെടുക്കാൻ സാധിക്കുക അങ്ങിനെ ചെയ്യുമ്പോൾ അവൻ യഥാർത്ഥ മനുഷ്യനാകുമെന്നും അതിനാൽ പ്രവാചകചര്യ പിൻപറ്റുക എന്നും അബ്ദുസ്സമദ് അമാനി പട്ടുവം.
നസ്വീഫ് അൽ ഹസനി അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുസ്സലാം തങ്ങൾ വെട്ടിച്ചിറ ദുആക്ക് നേതൃത്വം നൽകി. അസ്കർ താനൂർ സ്വാഗതവും നൗഷാദ് കാസറഗോഡ് നന്ദിയും പറഞ്ഞു. അബ്ദുസ്സമദ് അമാനി പട്ടുവം, അനസ് ഹംസ അമാനി, അഷ്റഫ് കണ്ണൂർ എന്നിവർ ബുർദ ആലാപനത്തിന് നേതൃത്വം നൽകി. മുഹമ്മദ് സഈദ് കബീർ മദ്ഹ് ഗാനം ആലപിച്ചു. ഫാമിലികൾ അടക്കം നിരവധി ആളുകൾ പങ്കെടുത്തു.