ന്യൂയോർക്ക്: ഫോമാ യുവജന വിഭാഗത്തിന്റെ നാഷണൽ ഭാരവാഹികൾക്ക് അടുത്തറിയുന്നതിനും, കൂടുതലായി പരിചയപ്പെടുന്നതിനും അംഗങ്ങൾ തമ്മിൽ കൂടുതൽ ദൃഡവും, ഊഷ്മളവുമായ ബന്ധം സ്ഥാപിക്കുന്നതിനും, യുവജന ഫോറം സംഘടിപ്പിച്ച ഐസ് ബ്രേക്കർ ഇവൻറ് അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും, പരിപാടികളിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായി.
അംഗങ്ങളുടെ പരസ്പര പരിചയപ്പെടുത്തലുകൾക്ക് ശേഷം, വിവിധ വിഭാഗങ്ങളായി തിരിച്ച് പരസ്പരം മനസ്സിലാക്കുന്നതിനും വസ്തുതകൾ ബോധ്യപ്പെടാനുമായി അവസരം നൽകി.വ്യത്യസ്തമായ അവതരണ ശൈലിയും, പരിപാടികളിലെ വ്യത്യസ്തതയും പങ്കെടുത്ത അംഗങ്ങൾക്ക് രസകരവും, അനുഭവവേദ്യവുമായി
അമേരിക്കയിലെമ്പാടുമുള്ള യുവജനങ്ങളെ പരസ്പരം ബന്ധിപ്പിച്ചു ഫോമയുടെ യുവജന വിഭാഗത്തിന്റെ കീഴിൽ അണിനിരത്തുന്നതിന് തുടക്കം കുറിച്ച ഐസ് ബ്രെക്കർ ഇവന്റിൽ പങ്കെടുത്ത എല്ലാവരോടും , ഫോമയുടെ നാളെയുടെ വാഗ്ദാനങ്ങളാകാനും, കാരുണ്യ സേവനത്തിന്റെ അപ്പോസ്തലന്മാരാകാനും,
യൂത്ത് ഫോറം നാഷണൽ കോർഡിനേറ്റർ അനു സ്കറിയ, യൂത്ത് ഫോറം പ്രതിനിധികളായ മസൂദ് അൽ അൻസർ, കാൽവിൻ കവലക്കൽ, കുരുവിള ജെയിംസ് ,യൂത്ത് ഫോറം സെക്രട്ടറി ആൻമേരി ഇടിച്ചാണ്ടി, ട്രഷറർ ജുലിയ ജോയ്, ജോയിന്റ് സെക്രട്ടറി ശ്രുതി പ്രദീപ്, ജോയിന്റ് ട്രഷറർ കെവിൻ പൊട്ടക്കൽ, അസിസ്റ്റന്റ് യൂത്ത് കോർഡിനേറ്റർ സാറാ അനിൽ, പ്രോഗ്രാംസ് & ഡെവലപ്മെന്റ് കോർഡിനേറ്റർ ദിയാ ചെറിയാൻ, നാഷണൽ കോർഡിനേറ്ററും അഡ്വൈസറുമായ അജിത് കൊച്ചൂസ് എന്നിവർ ആഹ്വാനം ചെയ്തു.
റിപ്പോർട്ട്: സലിം ആയിഷ (ഫോമാ പി ആർ ഓ)
