Browsing: FOMAA

ന്യൂയോർക്ക്: സെപ്റ്റംബർ 2-5വരെ മെക്സിക്കോയിലെ കാൻകൂനിൽ വച്ചു നടത്തുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കൺവെൻഷനിൽ ഫോമാ ക്വീൻ, മിസ്റ്റർ ഫോമ എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും…

ഫ്ലോറിഡ : മെക്സിക്കോയിലെ വിനോദസഞ്ചാര കേന്ദ്രമായ കാൻകൂണിലുള്ള മൂൺ പാലസിൽ വച്ച് സെപ്റ്റംബർ 2 മുതൽ 5 വരെ നടക്കുന്ന ഫോമായുടെ രാജ്യാന്തര ഫാമിലി കൺവൻഷന്റെ രജിസ്ട്രേഷൻ…

ന്യൂയോർക്ക്: ഫോമയുടെ ഫ്ലോറിഡയിലെ റ്റാമ്പായിൽ വെച്ച് നടക്കുന്ന  ഇടക്കാല പൊതുയോഗ വേദിയിൽ  മയൂഖം വേഷവിധാന മത്സര വിജയികളുടെ കിരീടധാരണം നടക്കും. ഫോമയുടെ വനിതാ വിഭാഗം ഫ്ലവർസ് ടിവിയുമായി…

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി സംഘടനകളും, മലയാളി കുടുംബ ങ്ങളും ആവേശത്തോടെ കാത്തിരിക്കുന്ന മെക്സിക്കോയിലെ കൻകൂണിൽ വെച്ച് നടക്കുന്ന ഫോമയുടെ ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ഏകോപിക്കാൻ ജോയ് സാമുവേൽ  ചെയർമാനായും,ശ്രീ ബൈജു വർഗ്ഗീസ് കൺവീനർ ആയും,  പ്രവർത്തന മികവുകൊണ്ടും, പ്രതിഭകൊണ്ടും, കഴിവു തെളിയിച്ച  അഞ്ചംഗ സമിതിയെ തെരെഞ്ഞെടുത്തു. സജൻ മൂലപ്ലാക്കൽ,  സജീവ് വേലായുധൻ,  സുനിത പിള്ള, സിമി സൈമൺ എന്നിവരാണ്  മറ്റു  സമിതിയംഗങ്ങൾ. നാല് രാവും  പകലും നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ പങ്കു ചേരാനുള്ളവരുടെയും, ഫോമയുടെ വരുംകാല ഭരണ സമിതിയെ തെരെഞ്ഞെടുക്കാനുള്ളവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുക എന്ന ദൗത്യമാണ് സമിതിക്കുള്ളത്. ഫോമയുടെ ആദ്യ രജിസ്ട്രേഷൻ കമ്മറ്റി ചെയർമാനാണു ജോയ് സാമുവേൽ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഏജന്റും അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ സജീവ പ്രവർത്തകനുമായ ജോയ് ട്രസ്റ്റി ബോർഡ് അംഗം, വൈസ് പ്രസിഡന്റ് , ജോയിന്റ് ട്രഷറർ തുടങ്ങിയ നിലകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. ഫോമയുടെ പ്രവർത്തകർക്കിടയിൽ ഏറെ സുപരിചിതനായ ബൈജു വർഗ്ഗീസ് അംഗസംഖ്യകൊണ്ടും, ദീർഘകാല സേവന പാരമ്പര്യവുമുള്ള  കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി ( KANJ ) യുടെ ജനറൽ സെക്രട്ടറിയായി  രണ്ടു തവണ പ്രവർത്തിച്ചു ശ്രദ്ധേയനായ വ്യക്തിയാണ്. നിലവിൽ ഫോമയുടെ മിഡ്-അറ്റലാന്റിക് മേഖലയുടെ റീജിയണൽ വൈസ് പ്രസിഡന്റാണ്. 2018 ലെ ഷിക്കാഗോ കൺവെൻഷൻ രജിസ്‌ട്രേഷൻ കമ്മറ്റിയംഗമായി പ്രവർത്തിച്ചു പരിചയവുമുണ്ട്. 14 വർഷമായി മങ്കയുടെ സജീവ സാന്നിദ്ധ്യമായ സജൻ മൂലപ്ലാക്കൽ ആണ്  കോ-ചെയർ. മങ്ക ബോർഡ് ഡയറക്ടർ,  ട്രഷറർ ,പ്രസിഡന്റ് എന്നിങ്ങനെ നിരവധി പദവികളിൽ നേതൃത്വം  അനുഷ്ടിച്ചിട്ടുണ്ട്. ഒരു തികഞ്ഞ കലാസ്വാദകനായ സജൻ  ബേ മലയാളി , തപസ്യ ആര്ട്ട് ഓഫ് സാൻ ഫ്രാൻസികോ തുടങ്ങിയ സംഘടനകളിലും സജീവമായി പ്രവർത്തിക്കുന്നു.…

ന്യൂയോർക്ക്: 2022 ഏപ്രിൽ മുപ്പതിന് റ്റാമ്പായിൽ വെച്ച് നടക്കുന്ന ഫോമയുടെ ഇടക്കാല പൊതുയോഗത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. സെഫ്നറിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ…

ന്യൂയോർക്ക്: പ്രവർത്തന മികവുകൊണ്ടും, സുതാര്യത കൊണ്ടും, ഏറ്റെടുത്ത ജനസേവന- കാരുണ്യ പ്രവർത്തികളുടെ പൂർത്തീകരണം കൊണ്ടും, പ്രവാസി മലയാളികളുടെയും, അംഗസംഘടനകളുടെയും  പ്രിയപ്പെട്ട പ്രസ്ഥാനമായ  ഫോമായുടെ 2020-2022  സമിതിയുടെ ഇടക്കാല പൊതുയോഗം 2022 ഏപ്രിൽ മുപ്പതിന് ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കും.…

ന്യൂയോർക്ക്: റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഉക്രൈയിനിലുള്ള എല്ലാ ഭാരതീയരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, അവരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഫോമാ അഭ്യർത്ഥിച്ചു.…

കലാ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കയിലുടനീളം, ഫോമാ സാംസ്കാരിക വിഭാഗം യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നു. ഫോമായുടെ 12 റീജിയനുകളിലായി മത്സരങ്ങൾ സംഘടിപ്പിക്കുകയും റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർ ക്യാൻകൂണിൽ നടക്കുന്ന ഫിനാലെയിൽ മാറ്റുരക്കുകയും ചെയ്യും. …

ന്യൂയോർക്ക്: സംഗീതത്തിന്റെ വിസ്മയലോകം തീർത്ത ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർക്ക് സമർപ്പിച്ചുകൊണ്ട് ഫോമയുടെ സാന്ത്വന സംഗീതം വാലെന്റൈൻസ് ഡേ എപ്പിസോഡ് ഇന്ന് വൈകിട്ട് നടക്കും. സാന്ത്വന സംഗീതത്തിലൂടെ…

ന്യൂയോർക്ക്: വീരേതിഹാസമായ  പോരാട്ടങ്ങളെയും  , സഹന സമരങ്ങളെയും  , രക്തസാക്ഷിത്വം വരിച്ച  ധീര സ്വന്തത്ര്യ സമര പോരാളികളെയും അനുസ്മരിച്ചും ആദരിച്ചും ഇന്ത്യ 73 ആം റിപ്ലബിക്‌  ആഘോഷിക്കുകയാണ്. ലോകത്തിലെ  സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, 562  നാട്ടു രാജ്യങ്ങൾ…