കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന്, ആത്മഹത്യ ചെയ്യുകയായിരുന്നു. ആക്രമണം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ രാജൻ വെട്ടിമാറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അനുമാനം. രാജനും ഭാര്യ രമയും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ട്. ഇതിന്റെ തുടർച്ചയായാണ് കൊലപാതകം. സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന നടത്തി. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.