
മനാമ: ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ ആദ്യ ഇ-പാസ്പോർട്ട് കൈമാറി. അബ്ദുൽ അസീസ് അഹമ്മദ് അൽ തവാദി എന്ന ബഹ്റൈൻ ബാലനാണ് പുതിയ ഇ-പാസ്പോർട്ടിന്റെ ആദ്യ സ്വീകർത്താവ്. പാസ്പോർട്ട് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ദുവാജ് അൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു രേഖ കൈമാറിയത്. ആവശ്യമായ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാർച്ച് 20 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി എൻപിആർഎ അണ്ടർസെക്രട്ടറി പറഞ്ഞു.

