ജമ്മു കശ്മീരില്‍ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഹിര്‍ദേഷ് കുമാര്‍ ഐഎഎസിനെ നിയമിച്ചു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശൈലേന്ദ്ര കുമാര്‍ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് ഹിര്‍ദേഷിനെ പുതിയ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഹിര്‍ദേഷിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത്.
1999 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് ഹിര്‍ദേഷ് കുമാര്‍.
ജമ്മു കശ്മീര്‍ ഭരണകൂടമാണ് തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നാമനിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഹിര്‍ദേഷിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് ലഭിച്ച പശ്ചാത്തലത്തില്‍ ഹര്‍ദേഷ് കുമാര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ചുമതലയേല്‍ക്കുമെന്നാണ് സൂചന. സ്ഥാനമൊഴിഞ്ഞ ശൈലേന്ദ്ര കുമാറിന് മറ്റൊരു പദവി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.