മനാമ: 29-ാമത് വാർഷിക പൈതൃകോത്സവത്തിന് ബഹ്റൈനിൽ തുടക്കമായി. ഈസാ ബിൻ സൽമാൻ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പൈതൃകോത്സവം ഉദ്ഘാടനം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ദിയാർ അൽ മുഹറഖിലെ സൂഖ് അൽ ബറാഹയിലാണ് മേള നടക്കുന്നത്.
രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടുന്ന മേള “റമദാൻ പാരമ്പര്യങ്ങൾ” എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുക. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ എല്ലാ ദിവസവും രാത്രി 09:00 മുതൽ അർദ്ധരാത്രി വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. കൂടാതെ നാടോടി ബാൻഡുകളുടെ സംഗീത പ്രകടനങ്ങൾ, ഫെയ്സ് പെയിന്റിംഗ്, പരമ്പരാഗത ഗെയിമുകൾ, നാടോടി കലാപ്രകടനങ്ങൾ, നിരവധി ആളുകളുടെ രുചി അനുഭവങ്ങൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികൾ അവതരിപ്പിക്കും.
‘മെയ്ഡ് ഇൻ ബഹ്റൈൻ’ സംരംഭത്തിലൂടെ പ്രാദേശികമായി നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു മാർക്കറ്റും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. റമദാൻ ആചാരങ്ങളുടെ ആധികാരികതയും രാജ്യത്തിന്റെ സ്വത്വം, സംസ്കാരം, പൈതൃകം എന്നിവ ഉയർത്തിക്കാട്ടാനാണ് മേള ലക്ഷ്യമിടുന്നത്.
മേള ഏപ്രിൽ 8 ന് സമാപിക്കും.