പാലക്കാട്: മലമ്പുഴ ഡാമിന്റെ റിസർവോയറിനോട് ചേർന്ന പ്രദേശത്ത് കാട്ടാനക്കൂട്ടം. കുട്ടിയാനകൾ ഉൾപ്പെടെ 40 തിലധികം ആനകൾ ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.
സാധാരണ കാട്ടാനക്കൂട്ടം ഡാം മേഖലയിൽ തമ്പടിക്കാറില്ല. എന്നാൽ, വേനൽ കടുത്തതോടെ വെള്ളം ലഭ്യമല്ലാത്തതിനാലാണ് ആനക്കൂട്ടം ഉൾവനത്തിലേക്ക് മടങ്ങാതെ വൃഷ്ടിപ്രദേശത്ത് നിലയുറപ്പിച്ചതെന്നാണ് നിഗമനം.