ന്യൂഡല്ഹി: കനത്ത മൂടല്മഞ്ഞിനെ തുടര്ന്ന് ഡല്ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ പ്രവര്ത്തനം താറുമാറായി. ദൃശ്യത വളരെ കുറവായതാണ് വിമാന സര്വ്വീസുകളെ ബാധിച്ചത്. തങ്ങള്ക്ക് പോകേണ്ട വിമാനത്തെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള് അറിയാന് യാത്രക്കാർ അതാത് വിമാന കമ്പനിയുമായി ബന്ധപ്പെടണമെന്ന് അധികൃതര് അറിയിച്ചു. ഡല്ഹിയിലെ ശരാശരി താപനില 9.4 ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. രാജ്യതലസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മൂടൽമഞ്ഞുമൂലം കാഴ്ച മങ്ങിയനിലയിലാണ്. പൂജ്യം മുതല് 300 മീറ്റര് വരെയാണ് ഡല്ഹിയിലെ വിവിധ ഇടങ്ങളിലെ ദൃശ്യത. ജനജീവിതത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
Trending
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം
- സൈന് ബഹ്റൈന് ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില് വാഹനമിടിച്ച് ഒരാള് മരിച്ചു
- ബഹ്റൈനില് പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്ക്ക് ലക്ഷം ദിനാര് പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ് പ്രിന്സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില് പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന് ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന് ചാമ്പ്യന്ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു