മനാമ: പാലക്കാട് എടവക്കാട് തട്ടത്തായത്തതിൽ മുഹമ്മദ് മുസ്തഫ (43) ഹൃദ യാഘാതത്തെത്തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ നിര്യാതനായി. സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യാ സഹോദരനാണ് ഇദ്ദേഹം. പതിനഞ്ച് വർഷത്തിലധികമായി ബഹ്റൈനിലുണ്ട്. ബഹ്റൈനിലെ അൽ നൂർ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി, മാതാവ് സുലൈഖ. സഹോദരങ്ങൾ: ഷരീഫ് (അബൂദബി), സാജിദ, ശബ്നൂർ. ഭാര്യ: അഫ്റ. രണ്ട് മക്കളുണ്ട്. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുളള നടപടികൾ ചെയ്തുവരുന്നു.
