കാസര്‍കോട്: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം കസ്റ്റഡിയില്‍. ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് ഷിയാസിനെ പിടികൂടിയത്. ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു. പൊലീസ് സംഘം ചെന്നൈയില്‍ എത്തി നടനെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഷിയാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹോസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈ കസ്റ്റംസ് വിഭാഗം ചന്തേര പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ഷിയാസ് 11 ലക്ഷത്തില്‍ കൂടുതല്‍ രൂപ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. വര്‍ഷങ്ങളായി എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായിരുന്നു പരാതിക്കാരി. വിവാഹ വാഗ്ദാനം നല്കി ചെറുവത്തൂര്‍ ദേശീയ പാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി