
തിരുവനന്തപുരം: പുത്തൻ പ്രതീക്ഷയുമായി 2026 പിറന്നു. മുൻ വർഷങ്ങളെ പോലെ ആവേശത്തിന് ഒട്ടും കുറവ് വരുത്താതെയാണ് ഇത്തവണ മലായാളികളും പുതുവത്സരത്തെ വരവേറ്റത്. കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തിരുവനന്തപുരവും പുതുവത്സരം ആഘോഷമാക്കിയത്.

വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് 40 അടി ഉയരത്തിലുള്ള കൂറ്റൻ പാപ്പാഞ്ഞിയെ തിരുവനന്തപുരത്ത് ഒരുക്കിയത്. സംഗീത വിരുന്ന്, ഡിജെ പാർട്ടി, ഫൂഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷൻ, വെടിക്കെട്ട് ഉൾപ്പടെ ആഘോഷ പരിപാടികളും ഒരുക്കിയിരുന്നു. പുതുവര്‍ഷ പുലരിയിൽ വെടിക്കെട്ടിൻ്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആഘോഷങ്ങൾക്ക് താൽക്കാലിക സമപനം കുറിച്ചത്. എല്ലാ വായനക്കാർക്കും സ്റ്റാർവിഷൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

