
വാഷിംഗ്ടണ്‍: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 18 ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ വാങ്ങാന്‍ ബോയിംഗുമായി 4.6 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പുവെച്ചു.
വിമാനക്കമ്പനിയുടെ ഫ്ളീറ്റ് നവീകരിക്കാനും റൂട്ട് നെറ്റ്വര്‍ക്ക് വികസിപ്പിക്കാനുമുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണിത്. ഇത് ഗള്‍ഫ് എയറിന്റെ പ്രവര്‍ത്തന പ്രകടനവും മികവും വര്‍ദ്ധിപ്പിക്കുകയും യാത്രക്കാരുടെ അനുഭവം കൂടുതല്‍ ഉയര്‍ത്തുകയും ചെയ്യും. ജി.ഇ. എയ്റോസ്പേസില്നിന്നുള്ള എഞ്ചിനുകളാണ് വിമാനത്തിന് കരുത്ത് പകരുന്നത്.
ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനവേളയിലാണ് കരാര്‍ ഒപ്പുവെച്ചത്.
ബഹ്റൈന്‍ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രിയും മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനി ചെയര്‍മാനുമായ ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ, വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു, അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്, അമേരിക്കയിലെ ബഹ്റൈന്‍ അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ റാഷിദ് അല്‍ ഖലീഫ, മുംതലകത്ത് സി.ഇ.ഒ. ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
