തിരുവനന്തപുരം: ഗ്രേഡ് എസ്ഐ സ്റ്റേഷനിലെ ഡ്രസിങ് റൂമില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗ്രേഡ് എസ്ഐ രാധാകൃഷ്ണന് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിളപ്പില്‍ശാല സ്റ്റേഷനിലെ ഡ്രസ്സിങ് റൂമില്‍ ആണ് തൂങ്ങി മരിക്കാന്‍ ശ്രമം നടത്തിയത്. കാട്ടാക്കട അമ്പലത്തില്‍കാല സ്വദേശിയാണ് രാധാകൃഷ്ണന്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
തുണിയില്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിച്ച രാധാകൃഷ്ണനെ അബോധാവസ്ഥയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. ആദ്യം ഇയാളെ വിളപ്പില്‍ശാലയിലെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാധാകൃഷ്ണന് ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം രാധാകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് വിളപ്പില്‍ശാല പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാധാകൃഷ്ണന് മാനസിക പ്രശ്നം പ്രകടിപ്പിച്ചിരുന്നതായി സഹപ്രവര്ത്തര് വ്യക്തമാക്കി.