കണ്ണൂർ: മയ്യിൽ കൊളച്ചേരി പറമ്പിൽ മധ്യവയസ്കൻ വിറകുകൊള്ളി കൊണ്ട് അടിയേറ്റു മരിച്ച സംഭവത്തിൽ ഗ്രേഡ് എസ് ഐ അറസ്റ്റിൽ. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശൻ ആണ് അറസ്റ്റിലായത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചോദ്യം ചെയ്യലിൽ ഗ്രേഡ് എസ് ഐ ദിനേശൻ കുറ്റം സമ്മതിച്ചു.
കൊളച്ചേരി പറമ്പിലെ കൊമ്പൻ ഹൗസിൽ സജീവനെ (55) യാണ് ബുധനാഴ്ച രാത്രി ഏഴരയോടെ ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സജീവന്റെ ശരീരത്തിൽ ഒന്നിലേറെ തവണ വിറകു കൊള്ളി കൊണ്ടു മർദിച്ചതിന്റെ പാടുകളുണ്ട് . സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്റെ ലഭിച്ച വിവരം. ഇവർക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.