തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്. അനില്‍. കോവിഡ് ഭീതി ഒഴിഞ്ഞതിനാലാണ് സൗജന്യ കിറ്റ് ഒഴിവാക്കിയത്. ദുരിത കാലങ്ങളില്‍ ഇനിയും കിറ്റുകള്‍ നല്‍കും. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ജോലിപോലും ഇല്ലാതായപ്പോഴാണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ സാഹചര്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ കട വഴിയുള്ള കിറ്റ് ഇനിയുണ്ടാകില്ലെന്ന് മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
