തൃശൂർ: മാള കുരുവിലശേരിയിൽ ഗുണ്ട അയൽവാസിയെ അടിച്ചുക്കൊന്നു. ഗുണ്ടയായ പ്രമോദാണ് അയൽവാസിയായ പഞ്ഞിക്കാരൻ തോമസിനെ (55) കൊലപ്പെടുത്തിയത്. കാപ്പ കേസ് പ്രതിയായ പ്രമോദിനെ പൊലീസ് പിടികൂടി. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അയൽവാസികൾ തമ്മിലടിച്ചത്. പ്രമോദും തോമസും വര്‍ഷങ്ങളായി ശത്രുതയിലായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. മുൻപും ഇവര്‍ തമ്മില്‍ അടിപിടി നടന്നിട്ടുണ്ട്.
