മനാമ: വിശിഷ്ട വ്യക്തികൾ, കമ്മ്യൂണിറ്റി നേതാക്കൾ, ബിസിനസ്സ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടു സീഫിലെ റാമീ ഗ്രാൻഡിൽ ഘബ്ഗ ഡിലൈറ്റ് സംഘടിപ്പിച്ചു. ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ്, ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ (ഐഎൽഎ) കീഴിലുള്ള സ്നേഹ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സ്, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സ്വീകരിച്ച റീസൈക്ലിംഗ് സംരംഭമായ ജോയ് ഓഫ് ഗിവിംഗ് എന്നീ മൂന്ന് കമ്മ്യൂണിറ്റി സംരംഭങ്ങൾ അവരുടെ കാഴ്ചപ്പാടും ദൗത്യവും അവതരിപ്പിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, എണ്ണ പരിസ്ഥിതി മന്ത്രി ഡോ മുഹമ്മദ് ബിൻ ദൈന, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) ചീഫ് എക്സിക്യൂട്ടീവ് ഡോ.മറിയം അൽ ജലഹ്മ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.
ഐഎൽഎയുടെ രക്ഷാധികാരി മോണിക്ക ശ്രീവാസ്തവ, ബഹ്റൈൻ കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്സിന്റെ ആദ്യ ഡെപ്യൂട്ടി എംപി അബ്ദുൽനബി സൽമാൻ, കൊറിയൻ അംബാസഡർ ഹൈ ക്വാൻ ചുങ്, നേപ്പാൾ അംബാസഡർ തൃത്രാജ് വാഗ്ലെ, ബംഗ്ലാദേശ് അംബാസഡർ ഡോ നസ്റുൾ ഇസ്ലാം, ശ്രീലങ്കൻ അംബാസഡർ വിജരത്നെ മെൻഡിസ്, ട്രീ ഓഫ് ലൈഫ് സൊസൈറ്റി ചെയർമാൻ ഖലീൽ അൽ ദയ്ലാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.