കൊച്ചി: കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ ഏടായി മാറുന്ന ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തു. കൊച്ചി – മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈൻ ആണ് കമ്മീഷൻ ചെയ്തത്. കൊച്ചിയിൽ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂർ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സിന് (MCF) ഇന്ന് മുതൽ പ്രകൃതി വാതകം നൽകി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. എം.ആർ.പി.എൽ, ഒ.എം.പി.ഐ എന്നീ കമ്പനികൾക്ക് പ്രകൃതി വാതകം നൽകുന്നതിനുള്ള പണികൾ അന്തിമ ഘട്ടത്തിലാണ്.
For Appointment Click: https://www.kimshealth.org/bahrain/muharraq/
കേരളത്തിൽ പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ വീടുകൾക്കും, വാഹനങ്ങൾക്കും, വ്യവസായശാലകൾക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണ്. വീടുകൾക്കും വാഹനങ്ങൾക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഗല (CGD ) പൈപ് ലൈൻ വിന്യാസം പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകും.