മനാമ : മലയാള സിനിമയിൽ ചിന്തയുടെയും ചിരിയുടെയും ഇതളുകൾ വിരിയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രശസ്ത സിനിമാതാരവും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദി അനുശോചിച്ചു. കേൻസറിനെ നർമത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും അതിജീവിച്ച അദ്ദേഹം പിന്നീട് ആ അനുഭവങ്ങൾ “കാൻസർവാർഡിലെ ചിരി” എന്ന പേരിൽ പുസ്തകമാക്കുകയും കേൻസർ ബാധിച്ച പലർക്കും അതിലൂടെ ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് സാധിച്ചു. തന്റെ സവിശേഷമായ ശരീര ഭാഷയിലൂടെയും സംഭാഷണ ശൈലിയിലൂടെയും ലോകത്തെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തിലേക്ക് അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് നടന്നു കയറിയത്. തമാശയോടൊപ്പം ഗൗരവമുള്ള റോളുകളും തനിക്ക് അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു.
അഭിനയത്തോടൊപ്പം എഴുത്തും, നിർമാണവും, സംഘാടനവും, പാട്ടും, രാഷ്ട്രീയവുമൊക്കെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അമ്മയുടെ നേതൃത്വത്തിൽ 12 വർഷമാണുണ്ടായിരുന്ന അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ പല ഡയലോഗുകളും മലയാളികൾക്ക് മനപ്പാഠമാണ്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സർഗവേദി വിലയിരുത്തി. ഇന്നസെന്റിന്റെ വിയോഗത്തിൽ പ്രയാസമനുഭവിക്കുന്ന അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഫ്രന്റ്സ് സർഗവേദി സെക്രട്ടറി എം. അബ്ബാസും കൺവീനർ പി ശാഹുൽ ഹമീദും അറിയിച്ചു.
Trending
- ബഹ്റൈനില്‍ 71 വാറ്റ്, എക്സൈസ് നികുതി വെട്ടിപ്പുകള്‍ കണ്ടെത്തി
- ലാഭവിഹിതവും അലവന്‍സും നല്‍കിയില്ല; ബഹ്റൈനില്‍ മുന്‍ ബിസിനസ് പങ്കാളിക്ക് 13,597 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- ഗോവിന്ദച്ചാമിയുടെ മൊഴി, ഒന്നരമാസത്തെ ആസൂത്രണത്തിന് ശേഷം ജയിൽ ചാട്ടം, ലക്ഷ്യം ഗുരുവായൂരിലെത്തി മോഷണം
- മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്
- പൂച്ചയോട് ക്രൂരത: ബഹ്റൈനില്‍ കൗമാരക്കാരനെതിരെ അന്വേഷണം
- ബഹ്റൈനില്‍ വനിതാ മാധ്യമ കമ്മിറ്റി രൂപീകരിച്ചു
- അബ്ദുല്ല ബിന്‍ ഖാലിദ് കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസില്‍ ബാച്ചിലര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
- റഷ്യന്‍ വിമാന ദുരന്തം: ബഹ്റൈന്‍ അനുശോചിച്ചു