മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ വനിത വിഭാഗം ‘കലാസന്ധ്യ’ എന്ന പേരിൽ കലാസംഗമം സംഘടിപ്പിച്ചു. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള നിലപാടുകൾ പറയാനും പ്രതികരിക്കാനും ആണ് സർഗ്ഗവേദി ആഗ്രഹിക്കുന്നതെന്ന് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് കേന്ദ്ര സെക്രട്ടറി ഷൈമില നൗഫൽ പറഞ്ഞു. മനുഷ്യരിൽ നന്മ വളർത്താനും ഇത്തരം വേദികളിലൂടെ സാധിക്കണം. വെസ്റ്റ് റിഫയിലെ ദിശ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻറ് ഫാത്തിമ സാലിഹ് അധ്യക്ഷത വഹിച്ചു.
സലീന ജമാൽ പ്രാർത്ഥനാ ഗീതം ആലപിച്ചു. കലാസാഹിത്യ വേദി കൺവീനർ ഫസീല മുസ്തഫ സ്വാഗതവും ബുഷ്റ റഹീം സമാപനവും നിർവ്വഹിച്ചു. വിവിധ കലാപരിപാടികളിൽ ഷാനി സക്കീർ, സുമയ്യ ഇർഷാദ് എന്നിവർ അനുഭവങ്ങൾ പങ്ക് വെക്കുകയും ഉമ്മു സൽമ, സുബൈദ മജീദ്, എന്നിവർ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ലുലു അബ്ദുൽ ഹഖ് & ടീംസംഘവും , നസ്ല ഹാരിസ് & ടീം, സലീന ജമാൽ & ടീം എന്നിവർ സംഘഗാനം അവതരിപ്പിച്ചു. മുർഷിദ റാഷിദ് ക്വിസിന് നേതൃത്വം നൽകി.
