മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളുടെയും ഇന്ത്യ @75ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണമെന്റിന്റെയും ഉദ്ഘാടനം ഇന്ന് (വ്യാഴം) ഇന്ത്യൻ എംബസി ഡിഫെൻസ് അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ വിവിധ കലാ പരിപാടികളും അരങ്ങേറും.
ബഹ്റൈനിലെ പ്രമുഖ ടീമംഗങ്ങൾ മാറ്റുരക്കുന്ന ടൂർണമെന്റ് പൊതു ജനങ്ങൾക്ക് കാണുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇതിനോടാനുബന്ധിച്ച് കിംസ് മെഡിക്കൽ സെൻ്ററുമായ് സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്റൈൻ മുൻ പാർലമെൻറ് അംഗം അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്യും.കേമ്പിൽ വിദഗ്ദ ഡോക്ടറുടെ സേവനവും വിവിധ രക്ത പരിശോധനകളും സൗജന്യമായി ലഭ്യമാണ്.സമാപന പരിപാടിയിൽ കേപിറ്റൽ ഗവർണറേറ്റിലെ ഡയരക്ടർ ഓഫ് ഇൻഫാർമേഷൻ & ഫോളോ അപ്പ് യൂസുഫ് ലോറിയും മറ്റു സ്വദേശി പ്രമുഖരും പങ്കെടുക്കും.