
മനാമ: ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് യാത്രയാവുന്ന അനു കെ വർഗീസിന് ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ യാത്ര അയപ്പ് നൽകി. കഴിഞ്ഞ ഇരുപതു വർഷക്കാലമായി ബഹ്റൈൻ പ്രവാസിയായിരുന്ന അനു ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ മാനേജിങ് കമ്മിറ്റി മെമ്പർ, യുവജന പ്രസ്ഥാനം സെക്രട്ടറി, വൈസ് പ്രസിഡണ്ട്, അടൂർ അസോസിയേഷൻ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങി ബഹ്റൈന്റെ സാംസ്കാരിക പൊതു മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച യാത്ര അയപ്പ് യോഗത്തിൽ ICRF ചെയർമാൻ വി കെ തോമസ്, എൻ കെ മാത്യു എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു. ബിനോജ് മാത്യു സ്വാഗതം പറഞ്ഞു, അടൂർ അസോസിയേഷൻ പ്രസിഡണ്ട് ബിനു രാജ് തരകൻ, വർഗീസ് ടി ഐപ്പ്, എബി കുരുവിള, എ ഒ ജോണി, ഷിബു സി ജോർജ്, സജി ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്നു. അജു ടി കോശി നന്ദി അറിയിച്ചു.
