
ദലിത്, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ പതിതാവസ്ഥയും ദൈന്യതയും ഇന്നും അപരിഹാര്യമായി തുടരുന്നു. മതേതരത്വവും നാനാത്വത്തിൽ ഏകത്വവും രൂക്ഷമായ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇത്തരുണത്തിൽ രാജ്യത്തിന്റെ ഉയർച്ചക്കും വളർച്ചക്കും ശ്രമിക്കുകയും മതേതരത്വവും, ജനാധിപത്യവും, സമാധാനവും നിലനിർത്താനും മാനവികതയുടേയും സൗഹാർദത്തിന്റെയും കാവലാളായി മാറാനും ഓരോ പൗരന്മാരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലർവാടി കൂട്ടുകാർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ അനീസ് വി.കെ, ഖാലിദ് ചോലയിൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ധീൻ, ഗഫൂർ മൂക്കുതല, ലത്തീഫ് കടമേരി തുടങ്ങിയവർ നേതൃത്വം നൽകി.
