മനാമ: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ബീച്ച് ക്ലബിൽ സൗജന്യ സമുദ്രപരിപാടികൾ സംഘടിപ്പിക്കുന്നു. സ്വദേശികളെയും വിദേശികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ഉണർവ് ലക്ഷ്യമിട്ടാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ബഹ്റൈൻ ബേയിലും അൽ ജസായിർ ബീച്ചിലും ബീച്ച് കൾചർ പരിപാടികൾക്ക് തുടക്കമായി. ജലോപരിതലത്തിലെ വിവിധ ഗെയിമുകളും കായികപരിപാടികളുമാണുണ്ടാവുക.