കൊച്ചി: ഒരു കുടുംബത്തിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശിൽപ്പ, എട്ടും ആറും നയസുള്ള കുട്ടികൾ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. നിജോയും ശിൽപ്പയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു.
സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് സൂചന. വിദേശത്ത് ജോലി ചെയ്തിരുന്ന ശിൽപ്പ ദിവസങ്ങൾക്ക് മുന്‍പാണ് നാട്ടിലെത്തിയത്. കെട്ടിട നിർമാണ തൊഴിലാണ് നിജോ. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം 4 പേരുടെ മൃതദേഹങ്ങളും പറവൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Trending
- പാറ്റ്നയിൽ ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചു, ഉണ്ടായിരുന്നത് 169 യാത്രക്കാർ; അടിയന്തര ലാൻഡിങ് നടത്തി സംഘം
- ചെങ്കടലിൽ മുങ്ങിയ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള യു.എ.ഇ. ശ്രമങ്ങളെ ബഹ്റൈൻ അഭിനന്ദിച്ചു
- ദേശീയ പണിമുടക്ക്: പരീക്ഷകൾ മാറ്റിവച്ച് സർവകലാശാലകൾ, പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും
- ജുഫൈറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂർത്തിയായി
- കിംഗ് ഫഹദ് കോസ് വേയിൽ കൂട്ടിയിടിച്ച കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
- വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ചെലവുകൾ നിരീക്ഷിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ബഹ്റൈൻ
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം(BMDF) നടത്തിയ ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്(BMCL- 2025 ) ഹണ്ടേഴ്സ് മലപ്പുറം ചാമ്പ്യൻമാർ
- ബഹ്റൈൻ ഇ.ഡി.ബിയിൽ 250 മില്യൺ ഡോളറിലധികം ബ്രിട്ടീഷ് നിക്ഷേപമെത്തി