
കൊച്ചി: ഒളിംബിക്സ് മെഡൽ മുൻ ജേതാവും കനേഡിയൻ അതിവേഗ ഓട്ടക്കാരനുമായ ബെൻ ജോൺസണ് കൊച്ചിയിൽ സ്വീകരണം
നല്കി.ഇന്ത്യ സന്ദർശിക്കുകയും പത്ത് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം
എത്തിയത്. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. കേരളം ആദ്യമായാണ് അദ്ദേഹം സന്ദർശിക്കുന്നത്.

കായിക ആരാധകരുടെ പ്രീയപ്പെട്ട ബെൻ ജോൺസൺ സ്വർണ്ണമെഡൽ ജേതാവായി ഒരുകാലത്ത് ലോകത്തെ ഇളക്കിമറിച്ച കായിക താരം കൂടിയാണ്. ഇത്രയും പ്രശസ്തനായ അദ്ദേഹം വളരെ ലളിതമാമായിതന്നെ കുട്ടികളോട് സംവദിക്കുകയും നമ്മുടെ സ്വീകരണം സന്തോഷത്തോടെ ഏറ്റുവാങ്ങുകയും ചെയ്തു.

കേരളത്തിലെ കായിക താരങ്ങളെ പ്രതിനിധീകരിച്ച് കൊച്ചി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷ്ണർ റോയ് വർഗീസിന്റെ നേതൃത്തവത്തിൽ അദ്ദേഹത്തെ സ്വീകിച്ചു. കായിക താരങ്ങൾ , അത് ലറ്റിക് പരിശീലകർ , വിവിധ സ്കൂളുകളിൽ നിന്നുളള വിദ്യാർത്ഥികൾ, ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി പങ്കാളികളുമായി സംവാദിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
ബെൻ ജോൺസൺ 29 ന് കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷ്ണർ റോയ് വർഗീസും ഡിസി ബുക്സിലെ രവിയും അദ്ദേഹത്തെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.


