മസ്കറ്റ് : ഇന്ത്യ ഉള്‍പ്പെടെയുള്ള 23 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍ മന്ത്രാലയം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഈ രാജ്യങ്ങളില്‍ നിന്നുണ്ടാകില്ലെന്നാണ് ഭരണകൂടം അറിയിച്ചത്.
READ ALSO: എസ്എസ്എൽസി പരീക്ഷാ ഫലം 14ന്
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം തീരുമാനമെടുത്തത്. ഇന്ത്യയെ കൂടാതെ ബ്രിട്ടന്, ലബ്നാന്‍, ടുണീഷ്യ, ഇറാഖ്, ഇറാന്, ബ്രൂണെ, ലിബിയ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, സുഡാന്, എത്യോപ്യ, ഘാന, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ഗിനിയ, സിയറ ലിയോണ്‍, കൊളംബിയ, ബ്രസീല്‍, അര്‍ജന്റീന, ബംഗ്ലാദേശ്, പാകിസ്താന് എന്നീ വിദേശ രാജ്യങ്ങള്‍ക്കാണ് വിമാന സര്‍വീസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.