കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലില്‍ നാലു വിഭാഗങ്ങളില്‍പ്പെട്ട അപകടകരമായ വസ്തുക്കളുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ്.
കൊളംബോയില്‍നിന്നു മുംബൈയിലേക്കു പോയ വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കല്‍ മൈല്‍ (129 കി.മീ) അകലെ വെച്ച് ഇന്ന് രാവിലെ ഒന്‍പതരയോടെ തീപിടിത്തമുണ്ടായത്. 22 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു.
രക്ഷാദൗത്യത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ചു കപ്പലുകളും മൂന്നു വിമാനങ്ങളുമാണ് ഏര്‍പ്പെട്ടിരിക്കുകയാണ്. ഐ.സി.ജി.എസ്. രാജദൂത്, അര്‍ണവേഷ്, സചേത് കപ്പലുകള്‍ എന്നിവ അപകടസ്ഥലത്തെത്തി. രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ബേപ്പൂരിലെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന് കേന്ദീകരിച്ചായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുകയെന്നും അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
269 മീറ്റര്‍ നീളമുള്ളതാണ് അപകടത്തില്‍പ്പെട്ട കപ്പല്‍. തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ (ക്ലാസ് 3), തീപിടിക്കാന്‍ സാധ്യതയുള്ള ഖരവസ്തുക്കള്‍ (ക്ലാസ് 4.1), തനിയെ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കള്‍ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കള്‍ ഈ കപ്പലിലുണ്ട്.
ഏറ്റവും അടുത്തുള്ള കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന് ബേപ്പൂരാണ്. ഇവിടെ കേരള മാരിടൈം ബോര്‍ഡിന്റെ പോര്‍ട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള ആവശ്യങ്ങള്‍ക്കുമായി ബേപ്പൂര്‍ തുറമുഖം സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കപ്പലില്‍ എന്താണ് സംഭവിച്ചതെന്നോ അപകടത്തിന്റെ സ്ഥിതി എന്താണെന്നോ ഇപ്പോള്‍ പറയാനാവില്ല. 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. അവരെ രക്ഷപ്പെടുത്തി ബേപ്പൂര്‍ തുറമുഖത്തേക്കാണ് കൊണ്ടുവരികയെന്നും അരുണ്‍കുമാര്‍ പറഞ്ഞു.
Trending
- രേഖാമൂലമുള്ള വാടകക്കരാറില്ല; മുന്‍ വാടകക്കാരി 2,200 ദിനാര്‍ ഉടമസ്ഥന് നല്കാന് വിധി
- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
- കെ.എസ്.സി.എ സാഹിത്യവിഭാഗം ടി.എ. രാജലക്ഷ്മിയുടെ അനുസ്മരണദിനം ആചരിച്ചു