
മനാമ: കറാച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായ സംഭവത്തിൽ ബഹ്റൈൻ അനുശോചിച്ചു.
പാകിസ്ഥാൻ സർക്കാരിനയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രസ്താവനയിൽ ആശംസിച്ചു.


