ദില്ലി: ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് പുറത്ത്. ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. മുമ്പ് സ്ക്വയർ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ് ബ്ലോക്ക്. രണ്ട് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ച് കാണിച്ചും, വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചും ബ്ലോക്കിന്റെ വിപണി മൂല്യം വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്.
ഹിൻഡൻബർഗ് ഒരു അന്താരാഷ്ട്ര നിക്ഷേപ ഗവേഷണ കമ്പനിയാണ്. വെറും നാല് ദിവസം കൊണ്ട് ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആഭ്യന്തര സൂചികകൾ പോലും ഇളകിമറിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായത്.