പെരുമ്പാവൂർ: വീട്ടിലെ കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവ് മരിച്ചു.ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ് (35) മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം.ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു.സംസാരത്തിനിടെ ഫോൺ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഭാര്യ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ഇവർ അന്വേഷിച്ചെത്തിയപ്പോഴാണ് മനീഷിനെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രെെവറായിരുന്നു മനീഷ്.ഭാര്യ: മഴുവന്നൂർ നെടുമറ്റത്തിൽ കവിതമോൾ മകൾ: ആയില്യ
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി