മനാമ: ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹിദ്ദ് യൂണിറ്റ് പ്രവർത്തകൻ സക്കീർ ഹുസൈന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രവാസത്തിനു വിട നൽകി,കുടുംബത്തോടൊപ്പം ചേരുന്ന സക്കീർ ഹുസൈന് സന്തോഷവും സുരക്ഷിതവുമായ ഭാവി ജീവിതത്തിനായി ഫ്രന്റ്സ് അസോസിയേഷൻ പ്രവർത്തകർ ആശംസിച്ചു. പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും അറിവുകളും നനുത്ത ഓർമകളും ഫ്രന്റ്സ് പ്രവർത്തകരുടെ സ്നേഹവും എന്നും ഓർമയിലുണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ സക്കീർ ഹുസൈൻ പറഞ്ഞു.
സിഞ്ചിലെ ഫ്രന്റ്സ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതം ആശംസിക്കുകയും, വൈസ് ജമാൽ ഇരിങ്ങൽ, എക്സിക്ക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഹഖ്, മുഹമ്മദ് മൂഹിയുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. ജാസിർ പി.പി സമാപനം നിർവഹിച്ചു.