തൃശൂര്‍: വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. റെയ്ഡില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി മുന്‍ പഞ്ചായത്തംഗവും നാടക നടനുമായ കെപിഎസി ലാല്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കര്‍ണാടകയില്‍ നിന്ന് വ്യാജമദ്യം എത്തിച്ച ശേഷം വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് ഗോഡൗണ്‍ ആയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇത് ഒരു കോഴിഫാം ആയിരുന്നു. കോഴിഫാമിന്റെ അകത്ത് കോഴിത്തീറ്റയും മറ്റും സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സ്പിരിറ്റും വ്യാജ മദ്യവും സൂക്ഷിച്ചിരുന്നത് എന്ന് പൊലീസ് പറയുന്നു. ഈ കോഴിഫാം ലാലിന്റെ പേരിലുള്ളതാണ്. ഇയാളുടെ ഉടമസ്ഥതയില്‍ തന്നെയാണ് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
Trending
- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു