മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് കാപ്പൂർ പഞ്ചായത്ത് കുന്നത്ത് കാവ് റോഡ് സ്വദേശി നീലിയാട്ടിൽ നാരായണൻ ആണ് മരണപ്പെട്ടത്. സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. വീഴ്ചയിൽ തലക്ക് പരിക്ക് പറ്റി ഇരുപത് ദിവസത്തോളമായി സൽമാനിയ ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ ആയിരുന്നു.
40 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം മനാമയിലെ യൂസഫ് അൽ സയാനി ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ്ങിൽ പർച്ചേസിങ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ, ബെഹ്സാദ് ഫാർമസി, യു.ബി.എഫ്, ലിനേക്കർ അസോസിയേറ്റ്സ് എന്നിവിടങ്ങളിലും ജോലിചെയ്തിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഭാര്യ: വനജ. മക്കൾ: നവീൻ, അഞ്ജന.
