കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പൊതുധാർമ്മികത ലംഘിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടതിന് കുവൈറ്റിൽ 27 പേർ പിടിയിലായി. വേശ്യാവൃത്തിയിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിവിധ രാജ്യത്തെ പൗരന്മാരാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷന് കീഴിലുള്ള ക്രിമിനൽ സെക്ടർ നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു.
ഹവല്ലി ഗവർണറേറ്റ്, സാൽമിയ, മഹ്ബൗല പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
അതേസമയം മസാജ് കേന്ദ്രത്തിൽ സദാചാര വിരുദ്ധ പ്രവൃത്തികളിലേർപ്പെട്ട കേസിൽ കഴിഞ്ഞ മാസം അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. സാൽമിയയിലെ ഒരു മസാജ് കേന്ദ്രത്തിൽ നിന്നാണ് ഇവർ പിടിയിലായത്. പണം നൽകി സദാചാര വിരുദ്ധ പ്രവൃത്തികളിലേർപ്പെട്ടു എന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. ഏഷ്യക്കാരാണ് അറസ്റ്റിലായ അഞ്ചുപേരും. കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേർന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാൻ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരുന്നു. പ്രതികളെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു.