മനാമ: സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ കോഴിക്കോട് പയ്യോളി മൂന്നുകുണ്ടൻ ചാലിൽ സജീവന്റെ മകൻ സിദ്ധാർഥ് (27) വെള്ളത്തിൽ മുങ്ങി മരിച്ചു. സെല്ലാഖിലെ സ്വിമ്മിങ് പൂളിൽ ഇന്ന് പുലർച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡെലിവറി മാനായി ഒരു കമ്പനിയിൽ ജോലിചെയ്യുന്ന സിദ്ധാർഥ് അവധിക്കു നാട്ടിൽ പോയി ഈ മാസമാണ് തിരികെ ബഹ്റൈനിലെത്തിയത്. മൃതദേഹം സൽമാനിയ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അമ്മ ഷേർളി . ഭാര്യ മമത. രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.
