
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ കാട്ടുകൊമ്പന് ചരക്ക് വാഹനത്തില്‍നിന്ന് സാധനങ്ങള്‍ വലിച്ച് പുറത്തിട്ടു.
ദേശീയപാത 766ല്‍ കര്‍ണാടക വനമേഖലയിലാണ് സംഭവം. പിക്കപ്പ് ജീപ്പില്‍നിന്ന് സാധനങ്ങള്‍ വലിച്ചു പുറത്തിടുന്ന ദൃശ്യം ഇതുവഴി വന്ന മറ്റൊരു ലോറി ഡ്രൈവറായ ജാഫര്‍ പകര്‍ത്തി.
റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്നാണ് ആന സാധനങ്ങള്‍ വലിച്ചു പുറത്തിട്ടത്. ആന സാധനങ്ങള്‍ വലിച്ചിടുമ്പോള്‍ വാഹനത്തില്‍ ഡ്രൈവറുണ്ടായിരുന്നു. വാഹനത്തിന് പുറത്തും മറ്റൊരാളുണ്ടായിരുന്നു. ആന ആളുകളെ ആക്രമിക്കാന്‍ ശ്രമിച്ചില്ല. പിക്കപ്പ് ജീപ്പ് ഓടിച്ചുപോകാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. ഈ വാഹനത്തെക്കുറിച്ചോ ഡ്രൈവറെക്കുറിച്ചോ വിവരം ലഭിച്ചിട്ടില്ല.
