സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല.
നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് (45) കാട്ടാന കൊന്നത്. ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമിച്ചതെന്ന് അറിയുന്നു. തമിഴ്നാട് അതിര്‍ത്തിയാണ് നൂല്‍പ്പുഴ. തമിഴ്നാട്ടിലെ വെള്ളരി കവലയില്‍നിന്ന് വരുമ്പോള്‍ വയലില്‍വെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇരുവരെയും കാണാതായതോടെ ഇന്നു പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മാനുവിന്റെ ഭാര്യ ചന്ദ്രികയ്ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
കേരളത്തിലെ കാപ്പാട് കോളനിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള തമിഴ്നാട്ടിലെ വെള്ളരി കോളനി നിവാസിയാണ് മാനു. ബന്ധുക്കളുള്ള കാപ്പാട് കോളനിയിലേക്ക് മാനുവും കുടുംബവും വിരുന്നുവന്നതായിരുന്നു. വിരുന്നുവന്നാല്‍ ഏറെ നാള് ഈ കോളനിയില്‍ താമസിച്ച ശേഷമായിരുന്നു മടങ്ങിയിരുന്നത്. മാനുവിന് മൂന്ന് മക്കളുണ്ട്.
ബത്തേരിയില്‍നിന്ന് 14 കിലോമീറ്റര്‍ മാറി നൂല്പ്പുഴയില്നിന്ന് കാപ്പാട്ടേക്ക് പോകുന്ന വഴിയില്‍ ഇരുമ്പുപാലത്തിനു സമീപമാണ് സംഭവം.
സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് നൂല്‍പ്പുഴ. ഇവിടെനിന്ന് നേരത്തേ കുടുംബങ്ങളെ പുനരധിവാസ പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
Trending
- വിവാഹവാഗ്ദാനം നല്കി പീഡനം, വധഭീഷണി; യുവാവ് പിടിയില്‍
- യുകെയില്‍ വിശേഷ ദിനങ്ങളില്‍ ഇനി സാരിയും ധരിക്കാം
- വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാണാനില്ല
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
- മുഹറഖിലെ സമുദ്ര വിനോദസഞ്ചാര സാമ ബേ പദ്ധതി വികസിപ്പിക്കും
- ബഹ്റൈനില്‍ സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബിന് തുടക്കമായി