മനാമ: ബഹ്റൈനിലെ മലയാളി സമൂഹത്തിനായി ഈദ് ഗാഹ്, ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും . ശവ്വാൽ ഒന്നിന് രാവിലെ 5.28നാണ് പെരുന്നാൾ നമസ്കാരം. മുൻ വർഷങ്ങളിലേത് പോലെ സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ നടക്കുന്ന ഈദ് ഗാഹ് നാട്ടുകാരെയും കുടുംബക്കാരെയും ഒത്തൊരുമിച്ച് കാണാനും സൗഹൃദവും സന്തോഷവും പങ്കുവെക്കാനുമുള്ള വേദി കൂടിയായാണ് പലരും ഉപയോഗപ്പെടുത്തുന്നത്. നമസ്കാരത്തിന് വരുന്നവർ അംശശുദ്ധിയെടുത്ത് വരുന്നത് കൂടുതൽ നന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3557 3996 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടക സമിതി കൺവീനർ ജാസിർ പി.പി അറിയിച്ചു.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍