മനാമ: ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ (ബിഗ്സ്) 2025ൽ മികച്ച സ്റ്റാൻഡ് – ഗവൺമെന്റ് സെക്ടർ വിഭാഗത്തിൽ വിദ്യാഭ്യാസ മന്ത്രാലയം മൂന്നാം സ്ഥാനം നേടി.
നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾചറൽ സെക്ടർ ഡെവലപ്മെന്റിന്റെ സെക്രട്ടറി ജനറൽ ശൈഖ മാരം ബിൻത് ഇസ അൽ ഖലീഫ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ എൻവയോൺമെന്റൽ ഗൈഡൻസ് ഉപദേഷ്ടാവ് ഡോ. നിലോഫർ അഹമ്മദ് അൽ ജഹ്റോമിക്ക് അവാർഡ് സമ്മാനിച്ചു.
മുഹമ്മദ് ബിൻ മുബാറക് ജുമ, സ്പെഷ്യലിസ്റ്റുകൾ, സ്കൂൾ ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുടെ നേട്ടങ്ങളെയും സംഭാവനകളെയും അഭിനന്ദിച്ചു.
