കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി നിര്‍ദേശം. എസി മൊയ്തീനെ വീണ്ടും വിളിപ്പിക്കാന്‍ നീക്കം. ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. കഴിഞ്ഞ മാസം 29ന് എംകെ കണ്ണന് ഇഡിയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലുമായി കണ്ണന് സഹകരിക്കുന്നില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇഡി പറഞ്ഞിരുന്നു. എന്നാല്‍ ഇഡിയുടെ വെളിപ്പെടുത്തലുകള്‍ എംകെ കണ്ണന് നിഷേധിച്ചു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നു എന്നും ഇഡി എപ്പോള്‍ വിളിപ്പിച്ചാലും വരുമെന്നും കണ്ണന് വിശദമാക്കിയിരുന്നു. അതേസമയം കരുവന്നൂരില്‍ ബിജെപിയുടെ സഹകരണ സംരക്ഷണ പദയാത്ര ഇന്ന്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ലക്ഷ്യമിടുന്ന സുരേഷ് ഗോപിയാണ് ജാഥ നയിക്കുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പശ്ചാത്തലത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു




