കൊച്ചി∙ കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ.ഡി.ക്ക് അനുമതി നൽകി ഹൈക്കോടതി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതിന്റെ പ്രാധാന്യം ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണു സമൻസ് അയയ്ക്കാൻ കോടതി അനുമതി നൽകിയത്. കേസിൽ മുന്നോട്ട് പോകണമെങ്കിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്നായിരുന്നു കോടതിയിൽ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞത്. ഇതോടെ വിദേശനാണ്യ വിനിമയച്ചട്ടത്തില്‍ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാൻ സമന്‍സ് അയയ്ക്കാമെന്നു കോടതി അറിയിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി തോമസ് ഐസക് അടക്കമുള്ളവര്‍ക്കു നോട്ടിസ് അയയ്ക്കുന്നത് രണ്ടു മാസത്തേക്കു ജസ്റ്റിസ് വി.ജി. അരുണ്‍ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് പുതുക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. ഉടൻ തന്നെ തോമസ് ഐസക്കിന് സമൻസ് അയയ്ക്കുമെന്നാണ് ഇ.ഡി.യുമായി ബന്ധപ്പെട്ടവർ പറയുന്നത്.
Trending
- വാട്സാപ്പിലൂടെ മൊഴിചൊല്ലല്‍: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്
- വയനാട്ടില്‍ പുള്ളിപ്പുലി കേബിള്‍ കെണിയില്‍ കുടുങ്ങി; മയക്കുവെടിവെച്ച് പിടികൂടി
- ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി; ഫോണുകളില്‍ നിര്‍ണായക തെളിവെന്ന് സൂചന
- ബഹ്റൈനില്‍ സൈനല്‍ പള്ളി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനില്‍ നിര്‍മ്മാണച്ചെലവ് വര്‍ധന: പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
- സ്കൂട്ടര്‍ യാത്രികയെ ബൈക്കില്‍ പിന്തുടര്ന്ന് കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
- ഹമദ് രാജാവ് റമദാന് ഇഫ്താര്‍ വിരുന്ന് നടത്തി
- കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില്‍ ലഹരിയുടെ അംശം