
മനാമ: മ്യാന്മറിലും തായ്ലന്‍ഡിലും ശക്തമായ ഭൂകമ്പം നിരവധിയാളുടെ മരണത്തിനിടയാക്കിയതില്‍ ബഹ്റൈന്‍ അനുശോചിച്ചു.
ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ബഹ്റൈന്‍ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവരുടെ സുരക്ഷ ഉറപ്പാകട്ടെയെന്നും ആശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
