ഡബ്ലിന്‍:പതിവ് തെറ്റിക്കാതെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ വിമാനത്താവളം തന്നെ അടച്ചിട്ട് ഇന്നലെ അവധി ആഘോഷിച്ചു. ക്രിസ്തുമസ് ദിനം ജീവനക്കാര്‍ക്ക് തിരുപ്പിറവി ആഘോഷത്തിനായി അവധി നല്കുന്ന ലോകത്തിലെ ഏക വിമാനത്താവളമാണ് അയര്‍ലണ്ടിലെ ഡബ്ലിന്‍ വിമാനത്താവളം.സുരക്ഷാ ജീവനക്കാരക്കടമുള്ളവര്‍ ഇന്നലെ അവധിയിലായിരുന്നു. ക്രിസ്മസ് ആഴ്ചയില്‍ മാത്രം സാധാരണയായി നാല് ലക്ഷത്തോളം പേരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടിനെ ഉപയോഗിക്കുന്നത്. വര്‍ഷത്തിലെ മറ്റെല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെങ്കിലും ക്രിസ്മസിന് മാത്രമാണ് അവധി ആഘോഷം.
