മനാമ: ബഹ്റൈനിൽ പോലീസ് നടത്തിയ പരിശോധനയിൽ 1,03,000 ബഹ്റൈൻ ദിനാറിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലായി 22 നും 42 നും ഇടയിൽ പ്രായമുള്ള 5 ഏഷ്യക്കാർ ആണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 5 കിലോയിൽ അധികം വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിരോധിത മയക്കുമരുന്നും പണവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാനുള്ള നിയമനടപടികൾ ആരംഭിച്ചു.