തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ഡ്രൈവർ കസ്റ്റഡിയിൽ. ജോയിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നേമം പോലീസ് സ്റ്റേഷനിലാണ് ലോറി ഇപ്പോൾ. ഫോർട്ട് എസി പ്രതാപന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഈഞ്ചക്കലിൽ വച്ചാണ് പോലീസ് പ്രദീപിനെ ഇടിച്ച ലോറി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ ആരംഭിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഡ്രൈവറെ പിടികൂടിയത്. ഇന്നലെ മുതൽ പോലീസ് അന്വേഷണം ഊർജിതാമാക്കിയിരുന്നു. മണ്ണ് കടത്തിക്കൊണ്ട് പോകുന്ന കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് പ്രദീപിനെ ഇടിച്ച് കൊലപ്പെടുത്തിയത്.