കോഴിക്കോട്: സഹോദരിമാര്‍ കൊലചെയ്യപ്പെട്ടതിനുശേഷം കാണാതായ സഹോദരന് മരിച്ചതായി സംശയം. തലശ്ശേരിയില്‍ കണ്ടെത്തിയ 60 വയസിലധികം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം സഹോദരന് പ്രമോദിന്റേതാണോ എന്നാണ് സംശയിക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് കുയ്യാലിപ്പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. പോലീസ് വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ബന്ധുക്കളുമായി പോലീസ് ആശയവിനിമയം നടത്തി.
അവിവാഹിതരായ വൃദ്ധസഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലായിരുന്നു എന്ന് അറിയുന്നു.
കോഴിക്കോട് കരിക്കാംകുളം ഫ്ളോറിക്കന്‍ റോഡിനു സമീപത്തെ വാടകവീട്ടില്‍ താമസിച്ചിരുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം കഴിഞ്ഞിരുന്ന സഹോദരന് പ്രമോദിനെ (62) കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് തലശ്ശേരിയില്‍ ഇയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
സഹോദരിമാര്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ. ശ്രീജയ മരിച്ചെന്ന് പ്രമോദ് ബന്ധു ശ്രീജിത്ത് ബാബുവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീജിത്തും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരങ്ങളെ വളരെയേറെ സ്നേഹിച്ച് പരിചരിച്ച് വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുകയായിരുന്നു പ്രമോദ്. വിവാഹം കഴിക്കാതെയും ജോലി ഉപേക്ഷിച്ചും സഹോദരിമാര്‍ക്കു വേണ്ടി ജീവിതം നീക്കിവെച്ചയാളാണ്പ്രമോദ്.
Trending
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു

