ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് നിര്‍ദേശം അനുസരിച്ച് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പദം പങ്കിടുന്നതില്‍ ശിവകുമാര്‍ കടുത്ത നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദം പങ്കിട്ടാല്‍ ആദ്യ ടേം തനിക്ക് നല്‍കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. ആദ്യ രണ്ടുവര്‍ഷം തനിക്ക് നല്‍കണമെന്നാണ് ശിവകുമാര്‍ നിലപാട് അറിയിച്ചത്.
കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുന്നു. ചര്‍ച്ച അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്നും ഉടന്‍ തീരുമാനമെടുക്കണമെന്നും രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കായി രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തി.